. സവാരിക്കെത്തിയ തോന്നയ്ക്കൽ സ്വദേശി ദിൽഷാദിന്റെ വാഹനമാണ് ഒരു സംഘം ടാക്സി ഡ്രൈവർമാർ ചേർന്ന് അള്ളുവെച്ച് നശിപ്പിച്ചതായ പരാതി ഉണ്ടായിരിക്കുന്നത്. വർക്കല ഹെലിപ്പാഡിന് സമീപമാണ് സംഭവം നടന്നത്.
ക്ലിഫിൽ സവാരിക്കായി എത്തിയതായിരുന്നു ദിൽഷാദ്. അവിടെയുണ്ടായിരുന്ന ടാക്സി ഡ്രൈവർമാർ സംഘം ചേരുന്നത് കണ്ടതിനെ തുടർന്ന് ദിൽഷാദ് വാഹനം തിരിച്ച് വർക്കല എസ്-ബെൻഡിന് സമീപം പാർക്ക് ചെയ്തു. എന്നാൽ ഇതിനു പിന്നാലെ സ്കൂട്ടറിലെത്തിയ രണ്ടുപേർ തന്നെ ഭീഷണിപ്പെടുത്തുകയും, ഒരാൾ സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ മറ്റൊരാൾ വാഹനത്തിന്റെ ടയറിൽ അള്ളുവെച്ച് നശിപ്പിക്കുകയുമായിരുന്നു എന്നാണ് ദിൽഷാദിന്റെ പരാതി .
ടയറിൽ തുളച്ചുകയറുന്ന രീതിയിലുള്ള വലിയ ലോഹക്കഷ്ണമാണ് ടയറിനടിയിൽ വെച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വർക്കല ഹെലിപ്പാഡിലെ ടാക്സി ഡ്രൈവർക്കെതിരെ ദിൽഷാദ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
