കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം; സിപിഎം നേതാക്കള്‍ക്ക് എതിരെ പൊലീസിൽ പരാതി

തൃശൂർ : കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ കൂട്ടുനിന്നെന്നാരോപിച്ച് സിപിഐഎം നേതാക്കൾക്ക് എതിരെ പൊലീസിൽ പരാതി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി‌ ശിവൻകുട്ടി, എ എ റഹീം എംപി എന്നിവർക്ക് എതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ്സ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്‌നേശ്വര പ്രസാദാണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്. പോക്സോ, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.