മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷാ കാരണങ്ങളാലോ മറ്റ് സാങ്കേതിക നിയന്ത്രണങ്ങള്‍ മൂലമോ ഷെഡ്യൂളുകളില്‍ മാറ്റം വരാനോ വിമാനങ്ങള്‍ റദ്ദാക്കാനോ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വ്യോമപാത പൂര്‍ണ്ണമായും തുറന്നുകൊടുത്താല്‍ മാത്രമേ സാധാരണ നിലയിലുള്ള സര്‍വിസുകള്‍ പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കാന്‍ സാധിക്കൂ.
കണ്‍ഫേം ആയ ടിക്കറ്റുകള്‍ ഉള്ളവര്‍ മാത്രം വിമാനത്താവളത്തിലേക്ക് എത്തിയാല്‍ മതിയാകും. പുതിയ ഷെഡ്യൂള്‍ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്തവരെ ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ വിവരങ്ങള്‍ അറിയിക്കുന്നതാണ്. അതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ കൃത്യമായ വിവരങ്ങള്‍ വെബ്സൈറ്റിലോ ആപ്പിലോ അപ്ഡേറ്റ് ചെയ്യണം. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് ഖത്തര്‍ എയര്‍വേസ് വെബ്സൈറ്റോ ആപ്പോ വഴി ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്.
നിലവിലെ പ്രതിസന്ധി ഘട്ടത്തിലും യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് പരമാവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വിസ് എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
#qatar #airways
