വാഹനാപകടം ബി.എൽ.ഒ അനീഷ് വി.എസ് മരണപ്പെട്ടു.

വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലത്തിലെ മുപ്പതാം നമ്പർ ബൂത്ത് ബി.എൽ.ഒയും മണ്ണന്തല ഗവൺമെന്റ് പ്രസ് ജീവനക്കാരനുമായ അനീഷ് വി.എസ് (37) വാഹനാപകടത്തിൽ മരണപ്പെട്ടു. ബുധനാഴ്ച രാത്രി 10 മണിയോടെ ആലന്തറ മണ്ഡപക്കുന്നിന് സമീപമായിരുന്നു അപകടം.
​ ആലന്തറ ദീപാനഗർ 'അബനി' വീട്ടിൽ താമസക്കാരനായ അദ്ദേഹം മണ്ണന്തല ഗവൺമെന്റ് പ്രസ്സിൽ ലാസ്കർ ഗ്രേഡ്-1 തസ്തികയിൽ ജോലി ചെയ്തുവരികയായിരുന്നു. അപകടത്തിന് പിന്നാലെ അനീഷിനെ ഉടൻ തന്നെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
​മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നെല്ലനാട് ഗ്രാമപഞ്ചായത്ത് ക്ലാർക്ക് പ്രിയ ലക്ഷ്മിയാണ് ഭാര്യ. മക്കൾ: അബനി ലക്ഷ്മി (4 വയസ്), ആദ്രിയൻ (3 വയസ്).