നിയമസഭാ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ 77.03% പോളിംഗ്; വോട്ട് രേഖപ്പെടുത്തിയത് 19.6 ലക്ഷം പേർ., ആറ്റിങ്ങലിൽ 73.82%

നിയമസഭാ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ 77.03% പോളിംഗ്; വോട്ട് രേഖപ്പെടുത്തിയത് 19.6 ലക്ഷം പേർ

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 77.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ആകെ 25,44,574 വോട്ടർമാരിൽ 19,60,166 പേരാണ് വോട്ട് ചെയ്തത്. ജില്ലയിലെ 12,13,858 പുരുഷ വോട്ടർമാരിൽ 9,18,082 പേരും 13,30,664 സ്ത്രീ വോട്ടർമാരിൽ 10,42,061 പേരും വോട്ട് രേഖപ്പെടുത്തി. 52 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ 23 പേരും വോട്ട് ചെയ്തു.

ജില്ലയിൽ ഏറ്റവും ഉയർന്ന പോളിംഗ് കാട്ടാക്കട മണ്ഡലത്തിൽ ആയിരുന്നു — 80.72 ശതമാനം. അതേസമയം,തൊട്ടുപിന്നിൽ ഉള്ള നേമം മണ്ഡലത്തിൽ 80.62 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി; ഇവിടെ 1,38,000 പേർ വോട്ട് ചെയ്തു. ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് ആറ്റിങ്ങൽ മണ്ഡലത്തിലാണ് — 73.82 ശതമാനം. 1,97,945 വോട്ടർമാരിൽ 1,46,128 പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.

മണ്ഡലാടിസ്ഥാനത്തിലുള്ള പോളിംഗ് നില:

വർക്കല – 1,83,280ൽ 1,35,546 – 73.96%
ആറ്റിങ്ങൽ – 1,97,945ൽ 1,46,128 – 73.82%
ചിറയിൻകീഴ് – 1,95,296ൽ 1,44,769 – 74.13%
നെടുമങ്ങാട് – 1,98,042ൽ 1,55,201 – 78.37%
വാമനപുരം – 1,87,828ൽ 1,45,499 – 77.46%
കഴക്കൂട്ടം – 1,64,561ൽ 1,29,374 – 78.62%
വട്ടിയൂർക്കാവ് – 1,65,272ൽ 1,27,127 – 76.92%
തിരുവനന്തപുരം – 1,58,545ൽ 1,18,732 – 74.89%
നേമം – 1,71,178ൽ 1,38,000 – 80.62%
അരുവിക്കര – 1,81,308ൽ 1,43,424 – 79.11%
പാറശ്ശാല – 1,95,648ൽ 1,51,804 – 77.59%
കാട്ടാക്കട – 1,77,094ൽ 1,42,942 – 80.72%
കോവളം – 2,01,200ൽ 1,51,841 – 75.47%
നെയ്യാറ്റിൻകര – 1,67,377ൽ 1,29,779 – 77.54%
തെരഞ്ഞെടുപ്പ് ജില്ലയിൽ സമാധാനപരമായി പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു. മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയതിലൂടെ വോട്ടർമാരുടെ സജീവ പങ്കാളിത്തം വ്യക്തമാകുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.