വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; കൊയിലാണ്ടിയില്‍ 16കാരന് ദാരുണാന്ത്യം

കോഴിക്കോട്: പടക്കംപൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദ്വൈത് (16) ആണ് മരിച്ചത്. വിഷു ആഘോഷിക്കുന്നതിനിടെ കൂട്ടുകാര്‍ക്കൊപ്പം പടക്കംപൊട്ടിക്കുകയായിരുന്ന അദ്വൈതിന്റെ കയ്യില്‍ നിന്നും ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായ പരിക്കേറ്റ അദ്വൈതിനെ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട്