പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ റെക്കോർഡുകൾ ഭേദിച്ച് കുതിച്ച സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്. തുടർച്ചയായ വർദ്ധനവിന് ശേഷം ഇന്ന് പവൻ സ്വർണ്ണത്തിന് 1120 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,040 രൂപയായി.
ഗ്രാമിന് 13,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി പവന് 3000 രൂപയിലധികം വർദ്ധിച്ചിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് വിലയിൽ ഇത്ര വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നത്.
ഈ മാസമാദ്യം പവൻ വില 1.26 ലക്ഷം കടന്ന് ചരിത്ര റെക്കോർഡ് ഇട്ടിരുന്നു. പിന്നീട് മാർച്ച് 23-ഓടെ വില ഒരു ലക്ഷത്തിന് താഴേക്ക് (99,480 രൂപ) എത്തിയെങ്കിലും ഇറാൻ-അമേരിക്ക നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങിയതോടെ വില വീണ്ടും ലക്ഷങ്ങൾ കടക്കുകയായിരുന്നു.