ആലംകോട് : വഞ്ചിയൂർ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ആറ്റിങ്ങൽ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സന്തോഷ് ഭദ്രേന്റെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും രാത്രിയുടെ മറവിൽ വ്യാപകമായി നശിപ്പിച്ചിരിക്കുന്നതായി യുഡിഎഫ് പ്രവർത്തകർ പരാതി നൽകി.
കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടി സ്വീകരിച്ചില്ല എങ്കിൽ വമ്പിച്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കരവാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മേവർക്കൽ നാസർ അറിയിച്ചു.
