ഇറാന്‍റെ യുദ്ധക്കപ്പല്‍ IRIS ലെവാന്‍ കൊച്ചി തുറമുഖത്ത് നങ്കുരമിട്ടു; അഭയം നല്‍കി ഇന്ത്യ


കൊച്ചി: ഇറാന്‍റെ യുദ്ധക്കപ്പല്‍ IRIS ലെവാന്‍ കൊച്ചി തുറമുഖത്തെത്തി. കപ്പലിന് ഇന്ത്യ അഭയം നല്‍കി. ഇന്‍റര്‍നാഷണല്‍ ഫ്ലീറ്റ് റിവ്യുവില്‍ പങ്കെടുക്കാനാണ് കപ്പലെത്തിയത്. ഫെബ്രുവരി 28ന് നങ്കൂരമിടാന്‍ അനുമതി തേടിയിരുന്നു. സാങ്കേതിക തകരാറായിരുന്നു കാരണം. മാര്‍ച്ച് ഒന്നിനാണ് അനുമതി നല്‍കിയത്. 183 ജീവനക്കാര്‍ കൊച്ചി നാവികസേന കേന്ദ്രത്തിലുണ്ട്.