കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട താരമാണ് സഞ്ജു സാംസണ്‍. വലിയ പ്രതിഭയുണ്ടായിട്ടും പ്രതീക്ഷകളുടെ അമിതഭാരം എപ്പോഴും സഞ്ജുവിനെ വേട്ടയാടിയിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ലഭിച്ച അവസരം അദ്ദേഹം കൃത്യമായി വിനിയോഗിച്ചു.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ പതറിയിരുന്നു. എന്നാല്‍ 50 പന്തില്‍ 12 ഫോറുകളും 4 സിക്സറുകളും സഹിതം പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജു ഇന്ത്യയെ ഇയര്‍ത്തിപ്പിടിച്ചു.
ടോപ് ഓര്‍ഡറിലെ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ ഓഫ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മുട്ടുവിറക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നത് ഈ പ്രശ്‌നത്തിന് പരിഹാരമായെന്ന് കാര്‍ത്തിക് പറഞ്ഞു.
'സഞ്ജുവിന്റേത് വളരെ മികച്ചൊരു കഥയാണ്. വിരാടിനെയും രോഹിത്തിനെയും ധോണിയെയും പോലെ വലിയൊരു ഫാന്‍ ഫോളോവിങ് അവനുണ്ട്,' കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
#dineshkarthik #SanjuSamson
