"ഇതാണ് റിയൽ കേരള സ്റ്റോറി"ആലംകോട് കൊച്ചു വിള പ്ലാക്കോട് നെട്ടറഅപ്പൂപ്പൻ നട ദേവീ ക്ഷേത്രത്തിനായി അര സെൻ്റോളം ഭൂമി സൗജന്യമായി വിട്ടു നൽകി അബ്ദുൽ ഗഫാർ നാടിന് മാതൃകയായി.

ആലംകോട് കൊച്ചു വിള പ്ലാക്കോട് നെട്ടറഅപ്പൂപ്പൻ നടദേവീ ക്ഷേത്രത്തിനായി അര സെൻ്റോളം ഭൂമി സൗജന്യമായി വിട്ടു നൽകി ഞാറവിള മുസ്ല്യാർ മൻസിലിൽ ശ്രീ അബ്ദുൽ ഗഫാർ നാടിന് മാതൃകയായി. ക്ഷേത്രത്തിന് സമീപമുള്ള അദ്ദേഹത്തിൻ്റെ വക പുരയിടത്തിൽ നിന്നാണ് ക്ഷേത്ര വികസനത്തിനായി ഭൂമി നൽകിയത്. ആരാധനാലയത്തെ ബഹുമാനിക്കുകയും, സഹായിക്കുകയും ചെയ്തതിന് ക്ഷേത്രരക്ഷാധികാരി ഗോപാലൻ, പൂജാരി സന്തോഷ്, ശശി എന്നിവർ നന്ദി അറിയിച്ചു. മതസൗഹാർദ്ദത്തിൻ്റെ മഹത്തായ മാതൃകയെന്ന് പൊതു പ്രവർത്തകരായ മോഹനൻനായർസോൾവില്ല, ഷാഹുൽ ഹമീദ് ഞാറവിള' എന്നിവർ അഭിപ്രായപ്പെട്ടു.