സിപിഐ വിട്ട സിറ്റിങ് എംഎല്‍എ സി.സി.മുകുന്ദന്‍ ബിജെപിയിലേക്ക്.

സിപിഐ വിട്ട സിറ്റിങ് എംഎല്‍എ സി.സി.മുകുന്ദന്‍ ബിജെപിയിലേക്ക്. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അംഗത്വമെടുക്കുമെന്നാണ് വിവരം. നാട്ടികയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുകുന്ദനെ സിപിഐ പുറത്താക്കിയിരുന്നു.

സിപിഐ സംസ്ഥാന നേതൃത്വമാണ് നാട്ടികയില്‍ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. നാട്ടികയില്‍ ഗീതാ ഗോപിയാണു സ്ഥാനാര്‍ഥിയെന്നു സിപിഐ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഐ ഇതു പേയ്‌മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം മുകുന്ദന്‍ ഉന്നയിച്ചിരുന്നു. പ്രദേശിക തലത്തില്‍ മുകുന്ദനോട് എതിര്‍പ്പുണ്ടായിരുന്നു. 

സിറ്റിങ് എംഎല്‍എ സി.സി.മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിര്‍പ്പ് നാട്ടിക, ചേര്‍പ്പ് കമ്മിറ്റികള്‍ ഉന്നയിക്കുകയും തൃശൂര്‍ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തിരുന്നു. ഒരുതവണ മാത്രമാണ് അദ്ദേഹത്തിന് അവസരം നല്‍കിയത് എന്ന മറുവാദവും ഉണ്ടായി. തുടര്‍ന്ന് തൃശൂരില്‍ നിന്നുള്ള സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങള്‍ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയെ ഉറപ്പിച്ചത്.
#nattika #MLA #ccmukundan #bjp #LDF #LatestNews