*കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂപ്രണ്ടിനെ ഉപരോധിച്ചു*

പാരിപ്പള്ളി - പാരിപ്പള്ളി മെഡിക്കൽ കോളേജ് ICU വിൽ പോലും AC പ്രേവർത്തിക്കുന്നില്ല എന്നും, ഡ്രെയിനേജ് സിസ്റ്റം പോലും തകരാറിലാണെന്നും, ബാത്റൂം സിസ്റ്റം മൊത്തം തകരാറിൽ ആണെന്നും, ഒരു സമയം കഴിഞ്ഞാൽ വെള്ളം പോലും കിട്ടില്ല എന്നീ നിരവധി വിഷയങ്ങൾ ആരോപിച്ച് പാരിപ്പള്ളി കൊല്ലം മെഡിക്കൽ കോളേജിലെ സൂപ്രണ്ടിനെ ഡിസിസി ജനറൽ സെക്രട്ടറി പി പ്രതീഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ലത മോഹൻ ദാസ്, പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ ബിനു വിജയൻ, അനു വിജയൻ, സനി, വിഷ്ണു പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഉപരോധിച്ചു. 
2മാസത്തിലേറെയായി icu വിൽ അടക്കം എയർ കണ്ടീഷൻ സംവിധാനം തകരാറിലാണ്. 4 ദിവസത്തിനിടെ 5രോഗികൾ മരണപ്പെട്ടു. 
രോഗികൾ മിക്കവരുടെയും പുറത്തു തൊലി പൊട്ടിയ സാഹചര്യമാണ്. ഐസിയൂ തകരാരിലാണെന്നു അറിയാതെ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും സർജറിക്കായി രോഗികൾ എത്തുകയാണ്. കൂട്ടിരിപ്പുകാർ ഇരിക്കുന്നിടത്തും ഫാൻ ഇല്ല, ടോയ്ലറ്റുകൾ പലതും വാതിലുകൾ പോലും ഇല്ലാതെ കിടക്കുന്നു. കുടിവെള്ളം പോലും ലഭ്യമല്ല. ജീവനക്കാരും കൂട്ടിരിപ്പുകാരും വിദ്യാർഥികളും ആഹാരം കഴിക്കാൻ ആശ്രയിക്കുന്ന കോളേജ് കാന്റീനിലെ ഭക്ഷണം വളരെ മോശമാണ്. 
ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ്‌ നേതാക്കൾ സൂപ്രണ്ടിനെ ഓഫീസിൽ ഉപരോധിച്ചു. തുടർന്ന് ജില്ലാ കളക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ കളക്ടറുമായി ചർച്ചക്ക് നേതാക്കൾ കൊല്ലത്തേക്ക് പോയി.