ആയുർ ഇളമാട് അമ്പലംകുന്നിന് സമീപം ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ കുളത്തൂപ്പുഴ സ്വദേശി മരണപ്പെട്ടു. നെല്ലിമൂട് ഷാഫി മൻസിലിൽ കമറുദീന്റെ മകൻ മുഹമ്മദ് റാഫിയാണ് മരിച്ചത്. റാഫി സഞ്ചരിച്ചിരുന്ന ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഖബറടക്കം പിന്നീട്.
