ഫൈനലില്‍ സഞ്ജു സെഞ്ച്വറി അടിക്കും., പ്രവചനവുമായി ആര്‍ അശ്വിന്‍.

ടി20 ലോകകപ്പ് ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിര്‍ണായക പ്രകടനം നടത്തുമെന്ന പ്രവചനവുമായി ആര്‍ അശ്വിന്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ പോരാട്ടത്തില്‍ സഞ്ജു സെഞ്ച്വറി അടിക്കുമെന്നാണ് അശ്വിന്റെ പ്രവചനം.

ഈ ലോകകപ്പില്‍ സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതായി അശ്വിന്‍ ഓര്‍മ്മപ്പെടുത്തി. ടൂര്‍ണമെന്റില്‍ ഇതിനകം 97, 89 റണ്‍സ് നേടി സഞ്ജു സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയിരുന്നു. 

ലോകകപ്പിന് മുന്‍പ് ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അഭിഷേക് ശര്‍മയുടെ അഭാവത്തില്‍ ലഭിച്ച അവസരം സഞ്ജു കൃത്യമായി വിനിയോഗിക്കുകയായിരുന്നു.

അതേസമയം ഫൈനലില്‍ മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവരുടെ ബൗളിംഗ് സഞ്ജുവിന് വെല്ലുവിളിയായേക്കാം.