ആഗോള സംഘര്‍ഷ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഉയര്‍ച്ച. ഇസ്രാഈലും യു.എസ്‌യും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്നാണ് വില വീണ്ടും കുതിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതോടെ വിപണിയില്‍ വലിയ ചലനം അനുഭവപ്പെട്ടു. ഇന്ന് ഗ്രാമിന് 400 രൂപയും പവന് 3,200 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 15,865 രൂപയും പവന് 1,26,920 രൂപയുമായി. ഇന്നലെയും വിലയില്‍ കുത്തനെ ഉയര്‍ച്ച രേഖപ്പെടുത്തി. രണ്ട് തവണയായി 5,240 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നത്തെ വര്‍ധനവോടെ രണ്ട് ദിവസത്തിനിടെ 8,440 രൂപയുടെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5,278 ഡോളറിലെത്തി. വെള്ളിവില ട്രോയ് ഔണ്‍സിന് 93.72 ഡോളറായും ഉയര്‍ന്നു. സംഘര്‍ഷം തുടര്‍ന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയും മാറ്റമുണ്ടാകാമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
#goldpricetoday #iran #israel