ദുബായ്: ഇറാൻ- ഇസ്രായേൽ സംഘർഷങ്ങളെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ. യുഎഇയിലെ വിമാന കമ്പനികൾ ഭാഗിക സർവ്വീസ് ആരംഭിക്കുന്നു. ഇക്കാര്യം യുഎഇ സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസുകൾ ആരംഭിക്കും. നിലവിൽ ബുക്കിങ് ഉള്ളവർക്കാണ് ഇതോടെ വലിയ ആശ്വാസമായിരിക്കുന്നത്. ദുബായ് വിമാനത്താവളം ഉടൻ തുറക്കും. ഭാഗിക സർവീസ് അയിരിക്കും ഉണ്ടാകുക. അൽ മക്തും വിമാനത്താവളവും തുറക്കും. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.
യുദ്ധഭീതി തുടരുന്നതോടെ ഗൾഫ് മേഖലയിലേക്കുള്ള വ്യോമ ഗതാഗതം നിശ്ചലമായിരുന്നു. അയത്തൊള്ള ഖമനേയി ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം അടിമുടി താളംതെറ്റിയിരുന്നു. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായിരുന്നു. ഇതിനിടെയാണ് പ്രത്യേക സർവീസ് യുഎഇ ആരംഭിച്ചിരിക്കുന്നത്.
യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പരിമിതമായ വിമാനസർവീസുകൾ ആരംഭിച്ച് എമിറേറ്റ്സും, എത്തിഹാദും, ഫ്‌ളൈ ദുബായും !
ദുബായ് വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് മാർച്ച് 2 ന് വൈകുന്നേരം പരിമിതമായി പുനരാരംഭിക്കുമെന്ന് ദുബായ് വിമാനത്താവളങ്ങൾ സ്ഥിരീകരിച്ചു. ദുബായ് ഇന്റർനാഷണൽ (DXB), ദുബായ് വേൾഡ് സെൻട്രൽ - അൽ മക്തൂം ഇന്റർനാഷണൽ (DWC) എന്നിവിടങ്ങളിൽ നിന്ന് കുറച്ച് വിമാനങ്ങൾക്ക് മാത്രമേ സർവീസ് നടത്താൻ അനുവാദമുള്ളൂ. യാത്രക്കാർ അവരുടെ എയർലൈൻ സ്ഥിരീകരിച്ച പുറപ്പെടൽ സമയം സംബന്ധിച്ച് നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിൽ DXB അല്ലെങ്കിൽ DWC യിലേക്ക് പോകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് കോൺടാക്റ്റ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനും, ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
എത്തിഹാദ് എയർവെയ്‌സ് അബുദാബിയിൽ നിന്നുള്ള ചില പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും , ഷെഡ്യൂൾ ചെയ്ത എല്ലാ വാണിജ്യ സർവീസുകളും റദ്ദാക്കപ്പെട്ടിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
