കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. ഈ മാസം 23-ാം തീയതി മാർച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം എത്തിയിരുന്നു. അന്ന് ഒരു പവന് സ്വർണത്തിന് ഒരു ലക്ഷത്തിൽ താഴെ വില രേഖപ്പെടുത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണവില ഉയരുകയായിരുന്നു. വീണ്ടും സ്വർണവില കുത്തനെ കൂടുകയാണ്. 1,26,920 രൂപയിൽ ഈ മാസം ആദ്യം സ്വർണവില എത്തിയിരുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്നുകൊണ്ടിരുന്നാൽ ഇനിയും സ്വർണവില ഉയർന്നേക്കുമെന്നാണ് സൂചന.
