മാസപ്പിറവി കണ്ടില്ല; ​ഗർഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

ഒമാൻ ഒഴികയുള്ള ​ഗർഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാഞ്ഞതിനാൽ 20ന് ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് അധികൃതർ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങൾക്ക് ശേഷമാണ് ചെറിയ പെരുന്നാഷ ആഘോഷിക്കുന്നത്.

ഇപ്പോഴും അറിതിവരാത്ത അമേരിക്ക ഇസ്രയേൽ ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് ചെറിയപെരുന്നാൾ എത്തിയത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിലുള്ള നമസ്കാരവും മറ്റ് ആഘോഷ പരിപാടികളും അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. വിശ്വാസികൾ ഔദ്യോ​ഗിക തീരുനമാനങ്ങൾ നിർബന്ധമായും പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
പള്ളികളിലെല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം പരിഗണിച്ച് വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ​ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ മുൻ​ഗണന നൽകുന്നത്.കുവൈത്തിൽ ജുമാ നമസ്‌കാരം നടക്കുന്ന എല്ലാ പള്ളികളിലും ഈദ് നമസ്‌കാരം രാവിലെ 6.08ന് നടത്തുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.