അഞ്ചൽ ആലഞ്ചേരിയിൽ വാഹനാപകടം: കാറിടിച്ച് വീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു

അഞ്ചൽ..ആലഞ്ചേരിയിൽ വാഹനാപകടം: കാറിടിച്ച് വീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു
അഞ്ചൽ: ആലഞ്ചേരി ശ്രീരാധാ മാധവ ക്ഷേത്രത്തിന് മുന്നിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഏരൂർ ചില്ലിങ്ങ് പ്ലാന്റിന് സമീപം താമസിക്കുന്ന അതുൽ രാജാണ് (19) മരണപ്പെട്ടത്. അതുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയും, തെറിച്ചു വീണ യുവാവ് സമീപത്തുകൂടി പോയ കെ.എസ്.ആർ.ടി.സി ബസി***നടിയിൽപ്പെടുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.