ഞണ്ടിനോട് അലർജി ഉണ്ടായിരുന്ന യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് ഉണ്ടായ ഗുരുതരമായ അലർജിക് പ്രതികരണത്തെ തുടർന്ന് മരിച്ചു

ഞണ്ടിനോട് അലർജി ഉണ്ടായിരുന്ന യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് ഉണ്ടായ ഗുരുതരമായ അലർജിക് പ്രതികരണത്തെ തുടർന്ന് മരിച്ചു. എറണാകുളം ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാ (33) ആണ് മ:രി:ച്ചത്. എൽജിന് മുമ്പ് തന്നെ ഞണ്ടിനോട് അലർജി ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നതായി കുടുംബം പറയുന്നു. അതിനാൽ ഏറെ നാളുകളായി അദ്ദേഹം ഞണ്ട് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഞണ്ടുകറി കഴിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ശരീരത്തിൽ അലർജി ലക്ഷണങ്ങൾ ശക്തമായി പ്രകടമായതോടെ ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും പിന്നീട് നില വഷളാകുകയായിരുന്നു. ഒടുവിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു.
പരേതനായ ജൂഡിന്റെ മകനാണ് എൽജിൻ. മാതാവ് അന്ന ജൂഡ്. ഭാര്യ നിമ്മി, മകൾ സെറാ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടക്കും.