കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണത്തിന് വില മാറിയിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണത്തിന് വില കൂടിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണത്തിൻ്റെ വില കുറഞ്ഞു. ഇന്നലെ ഉയർന്നതിന് ശേഷം സ്വർണം തുടർച്ചയായി വീണ്ടും ഇടിഞ്ഞതോടെ കുതിപ്പ് അവസാനിപ്പിച്ചോയെന്നാണ് ഉപഭോക്താക്കള്‍ക്ക് അറിയേണ്ടത്.അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെയും ഉലച്ചിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന സ്വർണവില കുറയുകയും ചെയ്തു. പിന്നീട് എണ്ണ വില കുതിക്കാന്‍ തുടങ്ങിയതോടെ സ്വർണവില താഴോട്ടിറങ്ങി. ഡോളര്‍ ശക്തിപ്പെടാൻ കാരണമായതും സ്വര്‍ണത്തിന് തിരിച്ചടിയായി.
