സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഗംഭീര അവസരം; ഇന്നലെ കുതിച്ച വില ഇന്ന് താഴേക്ക്

ഇന്നലെ സ്വർണ്ണവിലയിൽ ഉണ്ടായ വർധനവിന് തടയിട്ട് സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണ്ണവിലയിൽ ഇടിവ്. ഇന്നലെ വൈകുന്നേരം 1,15,920 രൂപയായിരുന്ന ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് രാവിലെ 240 രൂപ താഴ്ന്ന് 1,15,680 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയാകട്ടെ 30 രൂപ കുറഞ്ഞ് 14,460 രൂപയായി.

പശ്ചിമേഷ്യയിലെ സംഘര്ഷങ്ങളും ക്രൂഡ് ഓയിൽ വിലയും ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും നിക്ഷേപകർ വളരെ കരുതലോടെയാണ് സ്വർണ്ണവിപണിയിൽ ഇടപ്പെട്ടത്. അമേരിക്കൻ ഫെഡറൽ റിസേർവ് പലിശനിരക്കിനെ സംബന്ധിച്ചുള്ള തീരുമാനം ഉടൻ അരിയ്ക്കുമെന്നതും സ്വർണ്ണവിലയെ സ്വാധീനിച്ചു. ഡോളർ കരുത്തോടെ തുടരുന്നതും അമേരിക്കൻ ഫെഡറൽ റിസേർവ് പലിശനിരക്കിൽ മാറ്റം വരുത്തനുള്ള സാധ്യത വിരളമായതും സ്വർണ്ണവിലയിൽ കടിഞ്ഞാണിട്ടിട്ടുണ്ട്.
ഇറാനിലെ അമേരിക്കൻ -ഇസ്രായേലി അധിനിവേശം സ്വർണ്ണവിലയിൽ വലിയ കുതിപ്പിന് കാരണമാകുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും മാർച്ച് മാസത്തിൽ കാര്യങ്ങൾ പൊതുവെ തകിടമറിഞ്ഞ നിലയിൽ ആണ് കാണുന്നത്. വിലയിലെ അപ്രതീക്ഷിത കുറവ് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരം ആണ് ഒരുക്കിയിരിക്കുന്നത്.