വെഞ്ഞാറമൂട്ടിൽ ന്യുമോണിയ ബാധിച്ചു വീഡിയോ എഡിറ്ററും ഷോട്ട് ഫിലിം സംവിധായകനുമായ യുവാവ് മരിച്ചു.

വെഞ്ഞാറമൂട് : ന്യുമോണിയ ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീഡിയോ എഡിറ്ററും ഷോട്ട് ഫിലിം സംവിധായകനുമായ യുവാവ് മരിച്ചു.വെഞ്ഞാറമൂട് തൈക്കാട് സമന്വയ നഗർ തടത്തരികത്ത് വീട്ടിൽ പരേതനായ മണിയന്റേയും മിനിയുടെയും മകൻ ജിജോ മണിയൻ (35) ആണ് മരിച്ചത്. ഒരാഴ്ചയ്ക്ക് മുൻപാണ് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ജിജോയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർ ചികിത്സയ്ക്ക് ശേഷം കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ശനിയാഴ്ച രോഗം കൂടിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മറ്റുകായുമായിരുന്നു.തുടർന്ന് ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുന്നത്.സഹോദരി ജീന,സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന്