ഇന്നലെ 119440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. 560 രൂപയുടെ കുറവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. 14,929 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ ഒരു ഗ്രാം സ്വർണം വാങ്ങാൻ ചെലവാക്കേണ്ടിവന്നിരുന്നത് 14,930 രൂപയാണ്.
ലോകം യുദ്ധഭീതിയിൽ നിൽക്കെയാണ് സ്വർണവിലയിലും അനിശ്ചിതത്വം നിലനിൽക്കുന്നത്. വിപണിയുടെ പോക്ക് എങ്ങോട്ടെന്ന് വിദഗ്ധരുൾപ്പെടെ വ്യക്തമായി പിടികിട്ടാത്ത നിലയാണ്. അനിശ്ചിതാവസ്ഥ നില നിൽക്കുന്ന സാഹചര്യത്തിൽ ഇനിയും സ്വർണ വില ഉയരുമെന്നാണ് വിപണി നിരീക്ഷിച്ചവർ പ്രതീക്ഷിച്ചത്. എന്നാൽ അത് തെറ്റിച്ചാണ് സ്വർണവില താഴോട്ടേക്ക് പതിക്കുന്നത്.
