ഇതൊന്നും വിശ്വസിക്കാനാവുന്നില്ല. എനിക്ക് ഇതിന് സാധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ ഇത്ര കൃത്യമായി ഈ നിമിഷം അത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. ഈ നിമിഷത്തെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. ലക്ഷ്യത്തെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്നെങ്കിലും അവിടേക്കുള്ള വഴി ഇത്ര നാടകീയമായിരിക്കുമെന്ന് കരുതിയിരുന്നില്ല. ന്യൂസിലന്‍ഡ് പരമ്പരക്ക് മുമ്പ് ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരമാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ലഭിച്ച അവസരം ഞാന്‍ നഷ്ടമാക്കിയതോടെ ഒരു ഘട്ടത്തിന് ശേഷം എന്റെ സ്വപ്നങ്ങള്‍ അവസാനിച്ചുവെന്ന് ഞാന്‍ കരുതി.
എന്നാല്‍ ദൈവാനുഗ്രവും ലക്ഷക്കണക്കിന് ആരാധകരുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും പിന്തുണയും ഒത്തുചേര്‍ന്നപ്പോള്‍ എല്ലാം മാറിമറിഞ്ഞു. ആ പ്രാര്‍ത്ഥനകള്‍ക്കും പിന്തുണക്കും വലിയ ശക്തിയുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇത്രയധികം ആരാധകര്‍ പിന്തുണക്കുമ്പോള്‍ അവരോട് ഇതില്‍ക്കൂടുതലൊന്നും ആവശ്യപ്പെടാനില്ല. ആ പിന്തുണയും പ്രാര്‍ത്ഥനയും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നു. ആരാധകര്‍ നല്‍കിയ പിന്തുണക്ക് എല്ലാവരോടും നന്ദി പറയുന്നുവെന്നും സഞ്ജു പറഞ്ഞു.
#SanjuSamson #icct20worldcup2026 #SportsNews
