രസികൻ സിനിമയിലെ ബാലതാരമായി അഭിനയിച്ച ഹരി മുരളി വീട്ടിൽ മരിച്ച നിലയിൽ

മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ച നടൻ ബാലമുരളിയെ (27) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മുപ്പത് വർഷത്തോളമായി നാടക രംഗത്ത് സജീവമായ പയ്യന്നൂർ മുരളിയുടെ മകനാണ് ഹരി മുരളി. സീരിയലിലൂടെയാണ് ഹരി അഭിനയരംഗത്ത് എത്തുന്നത്. എ.എം. നസീർ ആണ് സീരിയലിൽ ചെറിയ വേഷം ചെയ്യാൻ അന്നേരം നാലര വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഹരിയെ വിളിക്കുന്നത്. 'രസികൻ' ആണ് ആദ്യ സിനിമ. 'രസികനി'ലെ വേഷം പ്രേക്ഷക ശ്രദ്ധ നേടി. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. നിലവിൽ വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.