ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്സ്പ്രസിന് കീഴിൽ മനുഷ്യന്റെ കൈ

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്റെ കോച്ചിന് താഴെ അറ്റനിലയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. എസ്-5 കോച്ചിനടിയിലാണ് കൈ കണ്ടെത്തിയത്.

ഇന്നലെ രാത്രി ധൻബാദിൽ നിന്ന് എത്തിയ ട്രെയിൻ ഇന്ന് സ്റ്റേഷനിൽ നിന്ന് പുറപ്പെടാനിരിക്കെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എസ്-5 കോച്ച് പിടിച്ചിട്ട ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.

ട്രെയിൻ തട്ടി മരിച്ച ആരുടെയെങ്കിലും ശരീരഭാഗമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ധൻബാദ് എക്സ്പ്രസ് സഞ്ചരിക്കുന്ന പാതയിൽ എവിടെയെങ്കിലും ട്രെയിൻ തട്ടി മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ റെയിൽവേ അധികൃതർ പരിശോധിച്ചുവരികയാണ്.
#alappuzha #railwaystation