യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കൊച്ചി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പരാതിയിൽ ആണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ച് മോശമായി പെരുമാറി എന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. 

ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. തൊടുപുഴയിൽ കാർ തടഞ്ഞാണ് അറസ്റ്റ് ചെയ്തത് എന്നാണ് ലഭ്യമാകുന്ന വിവരം.