കിളിമാനൂരിൽ അച്ഛനും മകനും തോട്ടിൽ മരിച്ച നിലയിൽ; പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റതെന്ന് പ്രാഥമിക നിഗമനം

​കിളിമാനൂർ: കിളിമാനൂരിനെ നടുക്കി അച്ഛനെയും മകനെയും വീടിന് സമീപത്തെ നീർച്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കിക്കുന്ന് കുറിയിടത്ത് കോണത്ത് വീട്ടിൽ കൊച്ചുമണി (65), മകൻ അഖിൽ (25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് വയലിനോട് ചേർന്നുള്ള നീർച്ചാലിൽ നാട്ടുകാർ മൃതദേഹങ്ങൾ കണ്ടത്.
​സംഭവസ്ഥലത്ത് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നഗരൂർ പഞ്ചായത്ത് അധികൃതരും എത്തി മേൽനടപടികൾ സ്വീകരിച്ചു. വന്യമൃഗങ്ങളെ പിടികൂടാൻ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ അസ്വാഭാവികതയുണ്ടോ അതോ അബദ്ധത്തിൽ സംഭവിച്ച അപകടമാണോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
​ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും പുറത്തുവന്നാൽ മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ