ഇന്നും 1,23,720 രൂപയിൽ തന്നയാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15,465 രൂപയാണ് ഈടാക്കുന്നത്. അതേസമയം ഇറാനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വില വീണ്ടും ഉയരുമുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
അതേസമയം ശനിയാഴ്ച അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ ആരംഭിച്ച ആക്രമണത്തിൽ നിരവധി പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. പിന്നാലെ ഇറാനും തിരിച്ചടിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകളും മരുമകനും കൊച്ചുമകനും ഇസ്രായേലിന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം വന്നിട്ടുണ്ട്. ഇറാനിലെ സ്കൂളുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നൂറിലേറെ കുട്ടികളാണ് കൊല്ലപ്പെട്ടത്.
