ഇന്ന് സംസ്ഥാനത്ത് സ്വർണവില പവന് 1,20,640 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെക്കാള്‍ 2,280 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാൾ 285 രൂപ കുറഞ്ഞ് ഇന്ന് ഗ്രാമിന് 15,080 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്കാണ് ഇന്ന രേഖപ്പെടുത്തിയിരിക്കുന്നത്..
എന്നാൽ മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇനി സ്വർണ വിലയിൽ കുറവുണ്ടാകുമെന്നാണ് വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ വിവാഹ സീസൺ ആണെന്നിരിക്കേ ഈ വിലക്കുറവ് ആഭരണം വാങ്ങാൻ എത്തുന്നവർക്ക് ആശ്വാസമാകും. ഈ വർഷത്തിന്റെ ആരംഭത്തിൽ സ്വർണവില റെക്കോഡുകൾ പിന്നിട്ട് കുതിച്ചിരുന്നു. ആ കുതിപ്പിനാണ് ഇനി കടിഞ്ഞാൺ വീഴാൻ പോകുന്നത്.
