ഇറാൻ വിക്ഷേപിച്ച ഡ്രോണുകൾ തകർക്കപ്പെട്ടതിനെ തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ വീണ് ജബൽ അലി തുറമുഖത്തെ ഒരു ബർത്തുകളിൽ തീപിടുത്തമുണ്ടായി. ദുബായ് സിവിൽ ഡിഫൻസ് ഉടൻ തന്നെ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ തുറമുഖത്തെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.ദുബായ് ഇന്റർനെറ്റ് സിറ്റി, പാം ജുമൈറ, ബുർജ് അൽ അറബ് പരിസരം എന്നിവിടങ്ങളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി താമസക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
#uae #Israel #iran
