തിരുവനന്തപുരം: ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടിൽ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകൾ സനൂജ രാജനെയാണ് (17) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
നെല്ലിമൂട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സനൂജരാവിലെ ഭക്ഷണം വാങ്ങി നല്‍കിയ ശേഷം പിതാവ് ജോലിക്കും അമ്മയും സഹോദരിയും പൊങ്കാല ഇടാനും പോയിരുന്നു. തുടര്‍ന്ന് പിതാവ് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് വീടിനുള്ളിലെ ഹാള്‍മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ സനൂജയെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛൻ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ സനൂജയെ കണ്ടെത്തുന്നത്.
