കൊട്ടിയം. ഉമയനല്ലൂർ ഫെഡറൽ ബാങ്കിന് സമീപം അജ്മലിന്റെ ഗോഡൗണിൽ നിന്നും അഞ്ചു മോട്ടോറുകൾ മോഷ്ടിച്ച പ്രതികളെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല, കാപ്പിൽ, ഇടവ ഷൈലജ മൻസിൽ അജ്മൽ (19), ഉമയനല്ലൂർ, കല്ലുകുഴി വിഷ്ണു ഭവനത്തിൽ വൈഷ്ണവ്(19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.. ഇന്നലെ വൈകിട്ട് ഉമയനല്ലൂർ ഫെഡറൽ ബാങ്കിന് സമീപം അജ്മലിന്റെ ഗോഡൗണിൽ നിന്നും അജ്മൽ ഇല്ലാത്ത സമയത്ത് രണ്ടുപേർ കയറിയതായും അയാൾ എത്തുമ്പോൾ രണ്ടുപേർ ഗോഡൗണിൽ നിന്നും ഇറങ്ങി ഓടുന്നതായി കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടും മോട്ടോറുകൾ ഉപേക്ഷിപ്പിക്കപ്പെട്ട രീതിയിൽ കണ്ടെത്തി നേരത്തെ ഇവിടെ നിന്ന് അഞ്ചു മോട്ടോറുകൾ മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് അജ്മൽ കൊട്ടിയം പോലീസിൽ പരാതി നൽകി. രാത്രി 9 മണിയോടുകൂടി ഗോഡൗണിന്റെ സമീപത്തെ ഒരു വീട്ടിൽ നിന്നും ഒളിച്ചിരുന്ന ഇരുവരെയും നാട്ടുകാർ പിടികൂടുകയും ആയിരുന്നു. തുടർന്ന് കൊട്ടിയം പോലീസിൽ വിവരം അറിയിച്ചു. കൊട്ടിയം SHO അജിത് കുമാറിന്റെ നിർദ്ദേശപ്രകാരംSI നിതിൻ നളൻ, സൗരവ് കൃഷ്ണ, CPO ഷമീർ തുടങ്ങിയവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.. കൊട്ടിയം, മയ്യനാട്, മുഖത്തല എന്നിവിടങ്ങളിൽ നിന്നും ആളു താമസമില്ലാത്ത വീടുകളിൽ നിന്നും മോട്ടോറുകൾ മോഷണം പോയതായും പരാതി കൊട്ടിയം പോലീസ് സ്റ്റേഷനിൽ കിട്ടിയിട്ടുണ്ട്. ഇവർ തന്നെയാണോ ഈ മോഷണത്തിൽ പ്രതികൾ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു. ഇവരുടെ കൂട്ടത്തിൽ മറ്റുള്ളവർ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്..
