ആലംകോട് ഗവ. എൽ.പി.എസ്- പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ വി. ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ എം.എൽ.എ ശ്രീമതി ഒ.എസ്. അംബിക, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് എന്നിവർ പങ്കെടുത്തു. വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും നാട്ടുകാരും സന്നിഹിതരായിരുന്നു.