എസ്എസ്എൽസി, ഹയർ സെക്കൻഡ റി പരീക്ഷകൾക്ക് ഇന്നു തുടക്കം. യുദ്ധം കണക്കിലെടുത്ത് ഗൾഫിലെ ഇന്നത്തെ എസ്എസ്എൽസി പരീക്ഷയും ഇന്നും നാളെയും മറ്റന്നാളും നടത്താനിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു.
കേരളത്തിൽ 4,17,497 വിദ്യാർഥികളും ഗൾഫിൽ 633 വിദ്യാർഥികളും ലക്ഷദ്വീപിൽ 386 വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരിക്കുന്നത് (ആകെ 4,18,516 പേർ). മേയ് മൂന്നാം വാരമാണു ഫലപ്രഖ്യാപനം.
ഹയർ സെക്കൻഡറിയിൽ പ്ലസ് വൺ പരീക്ഷകൾ ഇന്നും പ്ലസ് ടു പരീക്ഷകൾ നാളെയും തുടങ്ങും.
