പാലക്കാട്: പെരുന്നാള്‍ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ ഷുക്കൂര്‍ ഖാസിമിയാണ് മരിച്ചത്. തൊടുപുഴ സ്വദേശിയാണ്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ഉള്ള ഖുതുബ പ്രസംഗത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.