പൊന്ന് തൊട്ടാൽ പൊള്ളും, ഇന്നും സ്വർണവില കുത്തനെ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,760 രൂപയായി.

ഇന്നലെ 1,19,080 രൂപയിലായിരുന്നു സ്വർണ വ്യാപാരം നടന്നിരുന്നത്. ഇന്നിതാ വീണ്ടും വില വർധിച്ചിരിക്കുകയാണ്. സ്വർണവിലയിൽ ചെറിയൊരു കുറവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ആഭരണ പ്രേമികളെയും നിക്ഷേപകരെയും നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വില താഴോട്ട് പോകുമെന്ന് ഒരു വേള കരുതിയെങ്കിലും വൻ കുതിപ്പാണ് ഇപ്പോൾ ഉണ്ടാകുന്നത്.

ഇന്നലെ സ്വർണം പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്. രണ്ട് ദിവസം കൊണ്ട് 1200 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായത്. 14,970 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ 14,885 രൂപയായിരുന്നു ഒരു ​ഗ്രാം സ്വർണത്തിന് മാത്രം ഈടാക്കിയിരുന്നത്. 85 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ പ്രതിഫലിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.