ഇതോടെ സ്വർണ്ണം ഗ്രാമിന് 14,819 രൂപയും ഒരു പവൻ സ്വർണ്ണത്തിനു 1,19,080 രൂപയുമായി. ഇന്നലെ 1,18,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില . 14,820 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.
സ്വർണ്ണവിപണിയിലെ ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം സ്വർണ്ണം വാങ്ങാനായിരിക്കുന്ന സാധരണക്കാരെ സാരമായി ബാധിക്കുമെന്നുറപ്പാണ്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിലക്കയറ്റം വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്. വരും ദിവസങ്ങളിലും വിലയിൽ വലിയ മാറ്റങ്ങൾക്കും ചാഞ്ചാട്ടങ്ങൾക്കും സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകർ നൽകുന്ന സൂചന.
