തിരുവനന്തപുരം ചാലയിലെ ഹോട്ടലിൽ ​ഗ്യാസ് കുറ്റികൾ മോഷണം പോയി

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ വി എസ് ഹോട്ടലിൽ ​ഗ്യാസ് കുറ്റികൾ മോഷണം പോയി. പുലർച്ച രണ്ട് മണിയോടെയാണ് ​ഗ്യാസ് നിറയെ ഉള്ള ​കുറ്റി മോഷണം പോയത്. പകുതി ഉപയോ​ഗിച്ചത് രണ്ടെണ്ണം അവിടെയുണ്ടായിരുന്നെങ്കിലും മോഷ്ടാവ് അതെടുത്തില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈദ്യുതി ഓഫ് ചെയ്തതിന് ശേഷമാണ് മോഷ്ടാവ് അകത്ത് കയറിയത്. മൂന്നെണ്ണം അടുക്കളയിലുണ്ടായിരുന്നു. 

അതിൽ പകുതി ഉപയോ​ഗിച്ച് രണ്ടെണ്ണം ഒഴിവാക്കി നിറയെ ഉളള കുറ്റിയാണ് മോഷ്ടിച്ചത്. ഇന്ന് വൈകിട്ടോ‌ടെ ഹോട്ടൽ പൂട്ടേണ്ടി വരുമെന്ന് ഹോട്ടൽ ഉടമ അർച്ചന പറയുന്നു. വെളുപ്പിനെ എത്തിയപ്പോഴാണ് ​ലൈറ്റില്ലെന്ന് കണ്ടതും ഫ്യൂസൂരിയി‌ട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടതുമെന്ന് അർച്ചന പറയുന്നു. ക്യാമറ കണ്ടപ്പോൾ കയ്യിലിരുന്ന ചാക്ക് ഉപയോ​ഗിച്ച് തല മൂടിയാണ് മോഷണം നടത്തുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മോഷ്ടാവിനെക്കുറിച്ച് സംശയമുള്ളതായും അക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അർച്ചന പറഞ്ഞു.