കഴക്കൂട്ടം : വിജിലൻസ് ഓഫീസിലെ ഡ്രൈവറെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഡ്രൈവറും മൺവിള ജങ്ഷൻ സലീന മൻസിലിൽ സലീൽ (51) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീടിന്റെ രണ്ടാം നിലയിലാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻതന്നെ ബന്ധുക്കളും അയൽവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അഞ്ചുവർഷത്തോളം സർവീസിൽനിന്ന് വിട്ടുനിന്ന സലീൽ ഒരുവർഷം മുൻപാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അവധിയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുമ്പ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: രഹ്ന. മക്കൾ: ആദിൽ, അശുപക്,
