ആഗോളതലത്തിലെ ആശങ്കകളെ തുടർന്ന് നിക്ഷേപകർ വൻ തോതിൽ സ്വർണം വിറ്റഴിച്ചതും ഉത്സവ സീസൺ പ്രമാണിച്ചു വൻതോതിൽ സ്വർണ്ണം വിപണിയിലെത്തിയതും താത്കാലികമായി സ്വർണവില ഇടിയുവാൻ കാരണമായെങ്കിലും ഇന്ന് വിപണി സന്തുലിതാവസ്ഥ തിരിച്ചുപിടിച്ചു. അമേരിക്കൻ ഫെഡറൽ റിസേർവ് തങ്ങളുടെ പലിശനിരക്കിൽ മാറ്റം വരുത്താതെ ഇരുന്നതും ഇസ്രായേല്‍-ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം തുടരുന്നതും സ്വർണവില ഇനിയും ഉയരാൻ കാരണമായേക്കും. പണിക്കൂലി ഉൾപ്പെടെ ആകുമ്പോൾ വില ഇനിയും കൂടും.
