ഡ്രൈവിങിനിടെ ദേഹാസ്വാസ്ഥ്യം; പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു

നെടുമങ്ങാട് 
പിക്കപ്പ് വാൻ ഓടിക്കവെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവർ മരിച്ചു. നെടുമങ്ങാട് അരശുപറമ്പ് തിരുവാൻകോണത്തു പുത്തൻവീട്ടിൽ എസ് ചിത്രൻ (51) ആണ് മരിച്ചത്. മണ്ണന്തലയിലെ സ്വകാര്യ ടൈൽസ് കമ്പനി ജീവനക്കാരനാണ്. കമ്പനി ആവശ്യത്തിനായി പിക്കപ്പ് വാഹനം ഓടിച്ചു പോകവേ മുറിഞ്ഞപാലം ജങ്ഷനു സമീപത്തുവച്ച് ദേഹാസ്വസ്ഥ്യമുണ്ടായി. വാഹനം സമീപത്തെ ഫുട്പാത്തിലേക്ക് കയറ്റിനിർത്തി. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ചിത്രനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.