വര്‍ക്കല പാപനാശം ബീച്ചില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയെ തിരയില്‍പ്പെട്ട് കാണാതായി

തിരുവനന്തപുരം: വര്‍ക്കല പാപനാശം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ തിരയില്‍പ്പെട്ട് കാണാതായി. തമിഴ്‌നാട് സ്വദേശി മുഹമ്മദ് അഫ്‌സലിനെ(18) യാണ് തിരയില്‍പ്പെട്ട് കാണാതായത്. ഇന്ന് രാവിലെയാണ് ഒന്‍പത് പേരടങ്ങുന്ന സംഘം പാപനാശം ബീച്ചിലേക്ക് എത്തിയത്. ഉച്ചയോടെ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങി. അഫ്‌സലിനെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ലൈഫ് ഗാര്‍ഡും ടൂറിസം പൊലീസും വാട്ടര്‍ സ്‌പോര്‍ട്‌സ് ടീമും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്. ഓട്ടോറിക്ഷ തൊഴിലാളിയാണ് കടലൂര്‍ സ്വദേശിയായ അഫ്‌സല്‍.