പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക അന്തരിച്ചു.

വെഞ്ഞാറമൂട് ആലന്തറ ഗവ. യുപി സ്കൂളിലെ അധ്യാപികയും പാങ്ങോട് മതിര തെങ്ങുവിള വീട്ടിൽ പി.എൻ. രാജേഷ് കുമാറിന്റെ ഭാര്യയുമായ മിനി (സൂര്യകല) ആണ് മരണമടഞ്ഞത്.
​ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വീടിന് സമീപം പൊങ്കാല ഇടുന്നതിനിടെയാണ് മിനിക്ക് ഗുരുതരമായി പൊള്ളലേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.
​പരേത പാങ്ങോട് മതിര സ്വദേശിയാണ്. ദീർഘകാലമായി വിദ്യാഭ്യാസ മേഖലയിൽ സജീവമായിരുന്ന മിനിയുടെ വിയോഗം നാടിനും സഹപ്രവർത്തകർക്കും വലിയ നോവായി.