ഇന്നലെ 1,19,320 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് വില കുറയുകയായിരുന്നു. സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നലെ വൻ വർധനവാണ് രാവിലെ രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് ഇന്നലെ രാവിലെ വർധിച്ചത്. ഇതോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില 1,19,760 രൂപയായി കൂടിയത്. പിന്നാലെ വൈകുന്നേരത്തോടെ വില കുറഞ്ഞു.
440 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഇതോടെ വില 1,19,320 രൂപയായി. ഇപ്പോഴിതാ അതേ ട്രെന്റ് നിലനിർത്തി സ്വർണവില വീണ്ടും താഴോട്ടേക്ക് പതിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും സ്വർണ വിലയിൽ പ്രതിഫലിച്ചേക്കും എന്നാണ് വിലയിരുത്തൽ.
