ഇന്ന് കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ഇടിമിന്നൽ ജാഗ്രത നിർദേശം
ഇടിമിന്നൽ അതീവ അപകടകാരിയായ പ്രകൃതി സംഭവമാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി ഉണ്ടാക്കുന്നതിനൊപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം വരുത്താൻ ഇടയാക്കാം.
അതുകൊണ്ട് തന്നെ കാർമേഘം കാണുന്ന സമയം മുതൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ജാഗ്രത പാലിക്കുന്നത് നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.
#rain #kerala
