പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിച്ച 'പുതുയുഗ യാത്ര'യുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് 5ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മഹാസമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ അപ്രതീക്ഷിതമായ ചില 'സര്‍പ്രൈസുകള്‍' ഉണ്ടാകുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. യാത്രയെ ജനം ഹൃദയപൂര്‍വ്വം ഏറ്റെടുത്തതായും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള യുഡിഎഫിന്റെ ദൗത്യമാണ് ഈ യാത്രയിലൂടെ മുന്നോട്ട് വെക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിന് മുന്‍പ് ഇത്രയും വിപുലമായ പഠനങ്ങളും തയ്യാറെടുപ്പുകളും നടത്തുന്നത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയതയ്ക്കെതിരെയുള്ള ശക്തമായ പോരാട്ടമാണ് യാത്രയിലുടനീളം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.