*ഒമാനിൽ മിന്നൽപ്രളയം; 2 മലയാളികൾക്ക് ദാരുണാന്ത്യം*

മസ്ക്കറ്റ്: ഒമാനിൽ മിന്നൽ പ്രളയത്തിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റംലയ്ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പോവും പെരുന്നാളിന് യാത്ര പോയതായിരുന്നു. നാലു കുട്ടികൾ ഉൾപ്പടെ 6 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹനം മിന്നൽ പ്രളയത്തിൽ അകപ്പെടുകയായിരുന്നു. ഒമാനിൽ നേരത്തെ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.